ടാറ്റൂ ചെയ്ത വേദന മാറാന്‍ ഉമ്മ! സൗഭാഗ്യയെ ചുംബിച്ച് ഭര്‍ത്താവ് അര്‍ജുന്‍
നടി താര കല്യാണിന്റെയും നടന്‍ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. ടിക് ടോക്കില്‍ നിറഞ്ഞു നിന്നിരുന്ന സൗഭാഗ്യയെ വിശേഷിപ്പിച്ചിരുന്നത് ടിക് ടോക്ക് രാഞ്ജിയെന്നായിരുന്നു.
അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. അര്‍ജുനും ഒരുമിച്ചുള്ള സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സൗഭാഗ്യയുടേയും അര്‍ജുന്റേയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗഭാഗ്യ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ കഴുത്തില്‍ പക്ഷിയുടെ ടാറ്റു പതിപ്പിച്ചതില്‍ അര്‍ജ്ജുന്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയ്ക്ക് അര്‍ജുന്‍ തന്നെയാണ് ടാറ്റു ചെയ്തു കൊടുത്തത്.
”കഴുത്തില്‍ ടാറ്റു..പതിപ്പിച്ചതും ഉമ്മ വച്ചതും എന്റെ സ്നേഹം..ടാറ്റൂ ചെയ്തപ്പോള്‍ വേദനിച്ചെങ്കില്‍ ആ വേദന മാറാനായിട്ടാണ് ഉമ്മ വച്ചത്..പക്ഷേ സത്യത്തില്‍ എനിക്ക് വേദനിച്ചില്ല. ഗേള്‍ഫ്രണ്ട് കസ്റ്റമറായി എത്തുമ്പോള്‍ മാത്രം ലഭിക്കുന്നതാണ് ഇത്. ബാക്കിയുളളവര്‍ ടാറ്റു ചെയ്യുക, പണം കൊടുക്കുക വീട്ടില്‍ പോകുക..” സൗഭാഗ്യ കുറിയ്ക്കുന്നു.