26.1 C
Kottayam
Friday, June 12, 2026

‘സഹകരണ ബാങ്കുകൾ അടുത്ത മൂന്ന് മാസത്തേക്ക് ജപ്തി നടപടികളും ലേലവും നിർത്തിവെക്കും’ ആശ്വാസ നടപടിയുമായി സർക്കാർ

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകുക എന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്ന് സഹകരണ,എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ഇതിന്റെ ഭാഗമായി സഹകരണ മേഖലയിൽ ‘ആശ്വാസ്’ പദ്ധതി നടപ്പിലാക്കും. അടുത്ത മൂന്ന് മാസക്കാലത്തേക്ക് ജപ്തി നടപടികളും ലേലവും നിർത്തിവെക്കുമെന്നും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറ‍ഞ്ഞു. 

ഗവർണറുടെ നയപ്രഖ്യാപനത്തിൽ തന്നെ ഈ കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് പണം ഉറപ്പാക്കുന്നതിനൊപ്പം തന്നെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായുള്ള ദീർഘകാലടിസ്ഥാനത്തിലുള്ള പദ്ധതികൾ സഹകരണ വകുപ്പ് തയ്യാറാക്കി വരികയാണെന്നും ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും എം. ലിജു അറിയിച്ചു. 

- Advertisement -

സംസ്ഥാനത്തിന്റെ പുതിയ മദ്യനയം വരാനിരിക്കുന്ന ബജറ്റിന് ശേഷമായിരിക്കും പ്രഖ്യാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇതിനായി യുഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ചകൾ നടന്നുവരികയാണ്.  ചർച്ചകൾ നടത്തിയ ശേഷം കേരള സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിലായിരിക്കും മദ്യനയം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

- Advertisement -

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻഫോഴ്സ്‌മെന്റ്, ബോധവൽക്കരണം, ഡി-അഡിക്ഷൻ എന്നിവയ്‌ക്കൊപ്പം നാലാമത്തെ തൂണായി റിഹാബിലിറ്റേഷൻ കൂടി ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമഗ്ര പദ്ധതി ജൂൺ 26-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -

നിലവിൽ 4000 അംഗങ്ങൾ മാത്രമുള്ള എക്സൈസ്  വകുപ്പിൻ്റെ പരിമിതികൾ പരിഹരിക്കാൻ കൂടുതൽ നിയമനങ്ങളും സൗകര്യങ്ങളും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ലഹരി പദാർഥങ്ങൾ തിരിച്ചറിയാനുള്ള ഐഡന്റിഫിക്കേഷൻ കിറ്റുകളുടെ അഭാവം, വാഹനങ്ങളുടെ കുറവ് എന്നിവ പരിഹരിക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

രാസ പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ എക്സൈസ് വകുപ്പിന് കീഴിൽ സ്വന്തമായി ലബോറട്ടറി ആരംഭിക്കാനുള്ള നിർദേശം ബജറ്റിൽ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 14 ജില്ലകളിലുള്ള ഡി-അഡിക്ഷൻ സെന്ററുകൾ 66 താലൂക്ക് ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ‘ഓപ്പറേഷൻ തണ്ടർ’ പോലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പരീക്ഷ 3.15 മണിക്കൂർ, റഫ് വർക്കിനായി പേജുകൾ; പുതിയ മാറ്റങ്ങളുമായി നീറ്റ് പരീക്ഷ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥി സൗഹൃദ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ ന്യായവും സുരക്ഷിതവും പരീക്ഷാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായി നടത്തുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. ജൂൺ...

വീണയെ വിടാതെ ഇ‍ഡി; വീണ്ടും സമൻസ് അയച്ചു, ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ്. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന്...

‘പോലീസ് നടത്തിയത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല’ ആഭ്യന്തരമന്ത്രിയെ തള്ളി ആർ.ശ്രീലേഖ

തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ.സുഗതനെ അറസ്റ്റ്‌ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂർകാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. വട്ടിയൂർകാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽനിന്ന്...

വ്യാജരേഖയിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ...

കാറിന്റെ സീറ്റിനടിയിലും പെട്രോൾടാങ്കിലും പാമ്പ്;പൂങ്കുന്നത്തെ വീട്ടുവളപ്പിൽ നിന്നും പിടികൂടിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ

തൃശൂർ:നഗരമധ്യത്തിൽ പൂങ്കുന്നത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഇന്നലെ രാത്രിയാണ് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചത്. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ 'ശ്രീകൃഷ്ണ നിലയ'ത്തിൽ കാർത്തിക്കിന്റെ വീട്ടിൽ...

Popular this week