കൊച്ചി: അന്തരിച്ച ഓടക്കുഴല്‍ കലാകാരനും ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛനുമായ പി.ആര്‍. സുരേഷിന്റെ സംസ്‌കാരം നടത്തി. പച്ചാളം സ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. അമൃതയും അഭിരാമിയും ചേര്‍ന്നാണ് അച്ഛന് വേണ്ടിയുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
സുരേഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടനവധി പേര്‍ എത്തിയിരുന്നു. സുരേഷിന്റെ പ്രിയ ഓടക്കുഴലും മൃതദേഹത്തിനടുത്ത് വച്ചിരുന്നു.
സ്ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണവിവരം അമൃത തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News