ലക്ഷ്വറി വാഹനങ്ങൾ, ലക്ഷങ്ങളുടെ ആഭരണം, ബാലയ്ക്ക് 240 കോടിയുടെ ആസ്തി? ആരാണ് അവകാശി
കൊച്ചി:മലയാളി അല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ ലഭിച്ച താരമായിരുന്നു ബാല. അൻബു എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല സിനിമാ രംഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ ബാലയ്ക്ക് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്ത ചിത്രമായിരുന്നു 2009 ലെ പുതിയ മുഖം എന്ന ചിത്രം. വില്ലനായി ആണ് ബാല എത്തിയത്.
2010 ൽ അമൃത സുരേഷുമായി ബാലയുടെ വിവാഹം കഴിഞ്ഞു. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ വെച്ചാണ് അമൃതയും ബാലയും പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയായിരുന്നു. 2019 ൽ ബാലയും അമൃതയും നിയമപരമായി വേർപിരിയുകയും ചെയ്തിരുന്നു. പല പ്രതിസന്ധികളും നേരിടേണ്ടി വന്നെങ്കിലും അതൊക്കെ ബാല മറികടക്കുകയും ചെയ്തു. തന്റെ സ്വത്തിന്റെ ഏകദേശം എഴുപത് ശതമാനത്തോളം സ്വത്ത് തനിക്ക് നഷ്ടമായതായി ബാല പറഞ്ഞിരുന്നു.
കുടുംബപരമായി കോടികളുടെ ആസ്തി ബാലയ്ക്ക് ഉണ്ട്. അത് ബാലയ്ക്കും ബാലയുടെ ചേട്ടനും ഉള്ളതാണ് എന്നാണ് പറയുന്നത്. ഏക സഹോദരി വിദേശരാജ്യത്ത് കുടുംബമായി കഴിയുകയാണ്. അത് കാെണ്ട് തന്നെ കുടുംബ സ്വത്തിൽ ഏറിയ പങ്കും ബാലയ്ക്ക് ലഭിക്കുമെന്നാണ് ചർച്ച.
ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങളും, ലക്ഷ്വറി വാഹനങ്ങളും ബാലയ്ക്ക് സ്വന്തമായുണ്ട്. ജാഗ്വർ, ബെൻസ്, ഓഡി എന്നിവ ഉൾപ്പെടെ അദ്ദേഹത്തിനുണ്ട്. അമൃതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ബാല രണ്ടാം വിവാഹം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയുടെ കൂടെയല്ല അദ്ദേഹം കഴിയുന്നത്. ഇരുവരും തമ്മിൽ ബന്ധം വേർപിരിഞ്ഞോ എന്ന് വ്യക്തമല്ല. അങ്ങനെ ബന്ധം പിരിയുകയാണെങ്കിൽ ബാലയുടെ സ്വത്തുക്കളുടെ അവകാശി ഏക മകൾ പാപ്പു ആയിരിക്കില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
അതേ സമയം, ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തന്റെ പൈസയുടെ 60 – 70 ശതമാനം ഒരാൾക്ക് കൊടുക്കേണ്ടി വന്നെന്നും അത് സങ്കടമുണ്ടാക്കിയെന്നും ബാല മുൻപ് പറഞ്ഞിരുന്നു. ജീവിതത്തിൽ ആരോടും തെറ്റ് ചെയ്തിട്ടില്ലെന്നും പക്ഷേ സ്വത്തുക്കൾ നൽകാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും മറ്റൊരു മാർഗമുണ്ടായിരുന്നില്ലെന്നും ബാല പറയുന്നു.
മാർച്ചിൽ ലോക് ഡൗൺ വന്ന സമയത്താണ് തന്റെ ആസ്തി മുപ്പത് ശതമാനം ആയിപ്പോയതെന്നും ബാല പറഞ്ഞിരുന്നു. അതേ സമയം മറ്റൊരു അഭിമുഖത്തിൽ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നും ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് സന്തോഷ് വർക്കിയും പറഞ്ഞിരുന്നു.
ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞ് നടക്കരുതെന്ന് താൻ പലതവണ പറഞ്ഞിട്ടുളളതാണെന്നും പുള്ളിയുടെ മുത്തച്ഛനും അച്ഛനുമൊക്കെ നിർമ്മാതാക്കൾ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും എന്നുമൊക്കെയാണ് സന്തോഷ് വർക്കി പറഞ്ഞത്. അതേ സമയം ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ടോ എന്ന് വ്യക്തമല്ല.