- Advertisement -
ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. ഈരാറ്റുപേട്ട ചിറക്കടവ് മൂന്നാംമൈല്‍ മാടപ്പള്ളി ഇടമനയില്‍ അഖില്‍ സാബുവിനെയാണ് (25) 55 വര്‍ഷം കഠിനതടവിന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി റോഷന്‍ തോമസ് ശിക്ഷിച്ചത്.
കേസില്‍ 35,000രൂപ പിഴയും വിധിച്ചു. പൊന്‍കുന്നം എസ്എച്ച്ഒ ആയിരുന്ന എന്‍.രാജേഷാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News