27.6 C
Kottayam
Sunday, June 7, 2026

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി 76കാരിയും കൊച്ചുമകനും; ഇരുവര്‍ക്കും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Must read

മാനന്തവാടി: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ 76 കാരിക്കും കൊച്ചുമകനും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വയനാട്ടിലാണ് സംഭവം. മാനന്തവാടി കണിയാരം കല്ലുമൊട്ടംകുന്ന് പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷോണ്‍ ബാബു (27), ടിപി ത്രേസ്യാമ്മ (76) എന്നിവരെയാണ് കല്‍പ്പറ്റ അഡ്ഹോക്ക് -11 കോടതി (എന്‍ഡിപിഎസ് പ്രത്യേക കോടതി) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.

ഷോണ്‍ബാബുവിന് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം നാല് മാസം കൂടി തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ ത്രേസ്യാമ്മക്ക് ഒരു വര്‍ഷം കഠിന തടവും 15000 രൂപ പിഴയും പിഴ അടക്കാനായില്ലെങ്കില്‍ നാല് മാസം കൂടി തടവും അനുഭവിക്കണം. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഷോണ്‍ബാബുവും ത്രേസ്യാമ്മയും ചേര്‍ന്ന് കഞ്ചാവ് ചെടി നട്ട് പരിപാലിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.കെ സുനിലും സംഘവുമെത്തി ചെടികള്‍ കണ്ടെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഈ അന്വേഷണ സംഘമാണ് കേസ് എടുത്ത് അന്വേഷണം നടത്തിയതെങ്കിലും ഇത് പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം നല്‍കിയത് മാനന്തവാടിയിലെ മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവപ്രസാദ് ആയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായ ഇവി ലിജിഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week