24.1 C
Kottayam
Sunday, June 7, 2026

സ്‌കൂള്‍ ബസിനു നേരെ പാഞ്ഞടുത്ത് പടയപ്പ; തുമ്പിക്കൈ ഉയര്‍ത്തി പാഞ്ഞടുത്തതോടെ അലറിക്കരഞ്ഞ് കുട്ടികള്‍, രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം

Must read

മൂന്നാര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസിനുനേരെ കാട്ടാനയുടെ പരാക്രമം. തുമ്പിക്കൈ ഉയര്‍ത്തി ആന പാഞ്ഞടുത്തതോടെ കുട്ടികള്‍ അലറിക്കരഞ്ഞു. മൂന്നാറിലെ സ്ഥിരം സാന്നിധ്യമായ പടയപ്പയാണ് സ്‌കൂള്‍ ബസിനു നേരെ പാഞ്ഞെത്തിയത്. ഡ്രൈവര്‍ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടര്‍ന്നു പടയപ്പ പിന്മാറി. ബുധനാഴ്ച വൈകിട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാര്‍വാലിയിലാണു സംഭവം.

കൊരണ്ടക്കാടുള്ള സ്‌കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസാണ് ആനയുടെ മുന്നില്‍പ്പെട്ടത്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ ബസ് പടയപ്പയുടെ മുന്നില്‍പെട്ടത്. പടയപ്പ തുമ്പിക്കൈ ഉയര്‍ത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികള്‍ അലറിക്കരയാന്‍ തുടങ്ങി. മാട്ടുപ്പെട്ടി സ്വദേശിയായ ഡ്രൈവര്‍ മുരുകന്‍ ധൈര്യം സംഭരിച്ച് ബസ് പിന്നോട്ട് ഓടിച്ചതാണു രക്ഷയായത്.

50 മീറ്റര്‍ ബസ് പിന്നോട്ടു പോയതോടെയാണു പടയപ്പ ശാന്തനായത്. പിന്നീട് ആന കാട്ടിലേക്കു പോയശേഷമാണു സ്‌കൂള്‍ ബസ് യാത്ര തുടര്‍ന്നത്. സ്‌കൂള്‍ ബസ് എത്തുന്നതിനു മുന്‍പ് ഇതുവഴി ബൈക്കില്‍ കടന്നുപോയ 2 പേര്‍ പടയപ്പയുടെ മുന്നില്‍പെട്ടിരുന്നു. ബൈക്ക് റോഡില്‍ ഉപേക്ഷിച്ചശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്കു പോയ ശേഷമാണ് ഇവര്‍ തിരികെയെത്തി ബൈക്ക് എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week