കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മര്‍ദനം. മൈലാപ്പൂര്‍ സ്വദേശി ഷംനാദാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. ജനുവരി 24ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവര്‍ത്തിച്ചിട്ടും ക്രൂരമര്‍ദ്ദനം തുടര്‍ന്നു.
ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അക്രമകാരികള്‍ പിന്‍തുടര്‍ന്ന് മര്‍ദ്ദിച്ചു. എന്നാല്‍ യഥാര്‍ത്ഥ ബൈക്ക് മോഷ്ടാക്കളെ പിന്നീട് പോലീസ് പിടികൂടി.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് യുവാവ്. മര്‍ദ്ദിച്ചവരെയും മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരേയും പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഷംനാദ് പരാതി നല്‍കിയിട്ടുണ്ട്. മര്‍ദിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News