28.2 C
Kottayam
Friday, June 5, 2026

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ചതായി പരാതി; കാമുകൻ കയ്യൊഴിഞ്ഞതോടെ കുഴഞ്ഞു വീണ രണ്ട് മക്കളുടെ മാതാവായ യുവതി, ആശുപത്രിയിലെത്തിച്ച് മുങ്ങാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

Must read

കാഞ്ഞങ്ങാട്:സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്നേഹം നടിച്ച് രണ്ട് മക്കളുടെ മാതാവായ യുവതിയെ പലതവണ ലോഡ്ജിലും ടൂറിസ്റ്റ് കേന്ദ്രത്തിലും കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. യുവാവ് കയ്യൊഴിയുമെന്ന ഘട്ടത്തിൽ രണ്ട് മക്കളുടെ മാതാവായ യുവതി കുഴഞ്ഞുവീണതായും ഇവരെ ആശുപത്രിയിലെത്തിച്ച് ഇയാൾ മുങ്ങാൻ ശ്രമിച്ചതായും പരാതിയുണ്ട്. കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദീപ് (29) ആണ് അറസ്റ്റിലായത്.

നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് പരാതിക്കാരി. കാഞ്ഞങ്ങാട്ടെയും മറ്റും ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തും അടക്കം എത്തിച്ച് പല തവണ പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി.

കഴിഞ്ഞ ദിവസം രാത്രി യുവാവിനെ അന്വേഷിച്ചെത്തിയ യുവതി ഇയാൾ കയ്യൊഴിഞ്ഞതോടെ കുഴഞ്ഞു വീഴുകയും, യുവാവ് തന്നെ നഗരത്തിലെ ആശുപത്രിയിലെത്തിക്കുകയും, യുവതിയെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week