KeralaNewsRECENT POSTS

കല്യാണം കഴിഞ്ഞ് പത്താംനാള്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയി; കോട്ടയത്ത് 19കാരിയായ യുവതി കഞ്ചാവ് കേസില്‍ പ്രതിയായ കാമുകനൊപ്പം ഒളിച്ചോടി

കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ 19കാരിയായ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ യുവതി കാമുകനൊപ്പം ഒളിച്ചോടി. 10 പവന്റെ ആഭരണങ്ങളും എടുത്താണ് യുവതി കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം സ്ഥലം വിട്ടത്.

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. തൃക്കൊടിത്താനത്താണ് സംഭവം. ആറു മാസം മുമ്പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

മരുമകളും അമ്മായിയമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞില്ല, പഴയ കാമുകന്‍ മൊബൈലില്‍ വിളിച്ചു. ഇതോടെ യുവതിയുടെ ദു:ഖമെല്ലാം പമ്പകടന്നു. ഒരാള്‍ രാത്രിയില്‍ വീട്ടില്‍ വന്നുപോവുന്നുണ്ടെന്ന് അയല്‍വാസികളില്‍ ആരോ ആണ് അമ്മായിയമ്മയോട് പറഞ്ഞു. പക്ഷേ, അവര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കല്പിച്ച് അവര്‍ മരുമകളോട് കാര്യങ്ങള്‍ തിരക്കി. ഇതോടെ സംഗതി കൈവിട്ട് പോയെന്ന് മരുമകള്‍ക്ക് മനസ്സിലായി.

പിറ്റേദിവസം തന്നെ മരുമകളെ കാണാതായി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാല്‍, കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. മകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് യുവതിയുടെ മാതാപിതാക്കളും പോലീസിനോട് പറഞ്ഞുവത്രേ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker