NationalNewsRECENT POSTS
ഹെല്‍മെറ്റ് ധരിച്ച് യജമാനനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്ന നായ! വീഡിയോ വൈറല്‍
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധാരാളം എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നു. ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് യജമാനന്റെ ബൈക്കിന് പിന്നിലിരുന്ന സഞ്ചരിക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
ചെന്നൈയിലെ വിരുഗമ്പാക്കം പ്രദേശത്താണ് വീഡിയോ ചിത്രീകരിച്ചത്. നായ ഉടമയുടെ ചുമലില്‍ മുന്‍കാലുകള്‍ വച്ചുകൊണ്ട് വിദഗ്ദ്ധമായി ബാലന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ നീണ്ട നിരയിലെ ഏറ്റവും പുതിയത് തമിഴ്നാട്ടിലെ ചെന്നൈയിലുള്ള ഹെല്‍മെറ്റ് വെച്ച നായയുടെ വീഡിയോയാണ്.
വീഡിയോ ഇതിനോടകം ഏകദേശം അറുപത്തിയയ്യായിരത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്.
https://twitter.com/i/status/1214415853065666560
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News