28.8 C
Kottayam
Thursday, June 4, 2026

അവസാന മത്സരത്തിലും മുംബൈയ്ക്ക് നിരാശ; ആശ്വാസ ജയവുമായി ലഖ്നൗ

Must read

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ആശ്വാസ ജയം. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലഖ്നൗ 18 റൺസിന് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. നിക്കോളാസ് പൂരാന്റെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറികളാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മയും നമൻ ധിറും നടത്തിയ പോരാട്ടങ്ങൾ വിജയത്തിലേക്ക് എത്തിയില്ല. ആറിന് 196ൽ മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം അവസാനിച്ചു.

ഓപ്പണിം​ഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല. റൺസെടുക്കും മുമ്പ് പടിക്കൽ വിക്കറ്റ് നഷ്ടമാക്കി. പിന്നാലെ മാർക്കസ് സ്റ്റോയിനിസ് 28 റൺസുമായി സ്കോർബോർഡ് ചലിപ്പിച്ചു. എങ്കിലും പവർപ്ലേ അവസാനിക്കും മുമ്പ് തന്നെ സ്റ്റോയിനിസ് മടങ്ങി.

നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 29 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം താരം 75 റൺസെടുത്തു. കെ എൽ രാഹുൽ 41 പന്തിൽ 55 റൺസുമായി പുറത്തായി. മുംബൈ നിരയിൽ നുവാൻ തുഷാരയും പീയുഷ് ചൗളയും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിംഗിൽ മുംബൈയ്ക്കായി രോഹിത് ശർമ്മ തകർപ്പൻ തുടക്കമാണ് നൽകിയത്. 38 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം 68 റൺസുമായി രോഹിത് പുറത്തായി. പിന്നാലെ വന്നവരിൽ നമൻ ധിർ പുറത്താകാതെ നേടിയ 62 റൺസാണ് വേറിട്ടുനിന്നത്. 28 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതമാണ് താരത്തിന്റെ പോരാട്ടം. പക്ഷേ അവസാന നിമിഷത്തെ നമന്റെ പോരാട്ടത്തിന് മുംബൈയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week