FeaturedNews

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കൊവിഡ് വ്യാപനത്തിന്റെയും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ ബജറ്റ് അവതരണം. ആദായ നികുതി ഉള്‍പ്പെടെയുള്ള നികുതി ഘടനകളില്‍ ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കര്‍ഷക സമരത്തിന്റെയും കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ കാര്‍ഷിക സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക അനുകൂല പദ്ധതികളും പ്രതീക്ഷിക്കാം. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വികസന പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, ചെറുകിട വ്യവസായം, കാര്‍ഷിക രംഗം, ഡിജിറ്റല്‍ കറന്‍സി, സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വേണ്ട പദ്ധതികള്‍ തുടങ്ങിയവും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുന്നതിനു സാധ്യതയുണ്ട്.

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയും ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം. കൊവിഡ് മഹാമാരിയില്‍ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യം ആകുന്ന പുത്തന്‍ വ്യവസായ സംരംഭങ്ങളായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുമെന്നും വിലയിരുത്തലുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker