കോട്ടയം: പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കോഴിക്കോട് നിന്നും പെണ്‍കുട്ടികളെ കാണാതായ വാര്‍ത്ത പുറത്ത് വന്നിരുന്നു. കോഴിക്കോട് നിന്ന് ആറ് പെണ്‍കുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.
ഇന്നലെ വൈകീട്ടാണ് പെണ്‍കുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശിനികള്‍ തന്നെയാണ് കാണാതായ പെണ്‍കുട്ടികള്‍. സഹോദരിമാര്‍ ഉള്‍പ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News