29.7 C
Kottayam
Saturday, June 13, 2026

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

Must read

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആളപായമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ സംഭവത്തിന്റെ കാരണമോ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.’ജോർഹട്ടിൽ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഒരു എഎൻ32 അപകടത്തിൽപ്പെട്ടു. ലഭ്യമാകുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയിക്കാം’ എന്ന പ്രസ്താവനമാത്രമാണ് വ്യോമസേന പുറത്തുവിട്ടിട്ടുള്ളത്. പ്രദേശത്തേക്ക് ഫയർഫോഴ്സിനെയും റാപ്പിഡ് റസ്‌പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.

- Advertisement -

പ്രദേശത്തുനിന്ന് വൻതാേതിൽ പുക വമിക്കുന്നതിന്റെയും വിമാനം ഏറക്കുറെ പൂർണമായി കത്തിയമർന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികൾ മൊബൈൽ ഫാേണിൽ പകർത്തിയ ചിത്രങ്ങളാണ് ഇവ.

- Advertisement -

സേനയുടെ ആവശ്യങ്ങൾക്കായുളള ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണ് എഎൻ32. ഇന്ത്യയ്ക്കുവേണ്ടി പഴയ സോവിയറ്റ് യൂണിയനാണ് ഇവ നിർമ്മിച്ചത്. ഇത്തരത്തിലുള്ള നൂറോളം വിമാനങ്ങൾ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏത് പ്രതികൂലകാലാവസ്ഥയിലും പ്രവർത്തനമികവ് കാണിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്പന. ഇതിൽ 7.5 ടൺ വരെ ചരക്ക്, 50 യാത്രക്കാർ അല്ലെങ്കിൽ 42 പാരാട്രൂപ്പർമാരെവരെ കൊണ്ടുപോകാൻ കഴിയും. വിദൂര പ്രദേശങ്ങളിൽ സപ്ലൈ ഡ്രോപ്പുകൾക്കായും എഎൻ32 വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

Popular this week