ന്യൂഡൽഹി: കോവിഡിന് ശേഷം തീവണ്ടി സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിൽ സ്റ്റോപ്പുണ്ടാവില്ല. ഈ പരിധിക്കുള്ളിൽ ഏതെങ്കിലും സുപ്രധാന നഗരമുണ്ടെങ്കിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കുകയുള്ളു. സ്റ്റോപ്പുകൾ റദ്ദാക്കാനുള്ള പതിനായിരം സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കി.
എല്ലാ ട്രെയിനുകളും ഹബ്ബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ സർവീസ് നടത്തും. ചെറിയ സ്ഥലങ്ങൾ അനുബന്ധ ട്രെയിനുകളുമായി ബന്ധിപ്പിക്കും. പ്രധാനപ്പെട്ട വിനോദസഞ്ചാര-തീർഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും. പത്തു ലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരമായിരിക്കും ഒരു ഹബ്ബായി കണക്കാക്കുക. ദീർഘദൂര വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പുണ്ടാകും.
Source: Eastcost Daily
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News