KeralaNews

ബംഗളൂരുമയക്കു മരുന്ന് കേസന്വേഷണം , ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.)യുടെ കേരളത്തിലെ ഉന്നതരിലേക്ക്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. മൊഴികളിൽ വൈരുധ്യം ഉണ്ടായാൽ അറസ്റ്റും ഉണ്ടാവാൻ ഇടയുണ്ട്. ബിനീഷിനെ നര്‍ക്കോട്ടിക്‌സ് വിഭാഗം ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സാമ്പത്തികസഹായം നല്‍കിയവരെക്കുറിച്ചും ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും കൂടുതലന്വേഷണം നടത്തും.

ബിനീഷ് ഇക്കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്‍ സി ബി ചോദ്യം ചെയ്യലിന് വിളിച്ചാല്‍ ഹാജരാകേണ്ടി വരും. ഇതിനുള്ള തയ്യാറെടുപ്പുകളാണ് ബിനീഷ് നടത്തുന്നത്. ബിനീഷ് കോടിയേരി പണം നല്‍കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. പണം നല്‍കിയവര്‍ക്ക് മയക്കുമരുന്നുകടത്തുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയതെന്നും ആവശ്യംവന്നാല്‍ ചിലരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അനൂപിനെ ഇനിയും ചോദ്യം ചെയ്യും. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ അത് ബിനീഷിന് വിനയാകും.അറസ്റ്റിലായവര്‍ നല്‍കിയ മൊഴികള്‍ കേരളത്തിലെ രാഷ്ട്രീയ ഉന്നതങ്ങളിലേക്ക് നീളുന്നു. മൊഴികള്‍ രേഖപ്പെടുത്തിയ ഏജന്‍സികള്‍ ഉടന്‍ കേരളത്തിലുള്ള പലര്‍ക്കും നോട്ടീസ് അയക്കും. ബെംഗളൂരുവില്‍ നേരിട്ട് ഹാജരാവണമെന്നാവും നോട്ടീസ്. ബാക്കിനടപടികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉടനുണ്ടാവും.

അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ബിനീഷ് കോടിയേരിയുടെ ബംഗളുരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനം കള്ളപ്പണത്തിനും സ്വര്‍ണക്കടത്തിനും മയക്കുമരുന്ന് കടത്തിനും മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഉന്നയിച്ചു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker