30.7 C
Kottayam
Tuesday, June 16, 2026

ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ല; ഹൈക്കോടതി

Must read

ബംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവിന്റെ ആത്മഹത്യയ്ക്കുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഭാര്യയും വിവാഹേതരബന്ധത്തിലെ അവരുടെ പങ്കാളിയും നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിധി.

കേസിൽ ഭാര്യക്ക് മൂന്ന് വർഷം കഠിനതടവിനും അവരുമായി വിവാഹേതരബന്ധം പുലർത്തിയ പങ്കാളിക്ക് നാല് വർഷം കഠിനതടവും ഏർപ്പെടുത്തിയ മാണ്ഡ്യ സെഷൻസ് കോടതിയുടെ 2013 ജനുവരി ഒന്നിലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഭാര്യയുടെ വിവാഹേതരബന്ധം ഭർത്താവ് അറിയുകയും ഇത് ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് ഭാര്യയുടെ പങ്കാളി ഭർത്താവിനോട് പോയി മരിക്കാൻ പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിന് ശേഷം അഞ്ചാമത്തെ ദിവസം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുൻപുള്ള ഒരു കേസിലെ സുപ്രീംകോടതി നിരീക്ഷണം കൂടി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ശിവശങ്കർ അമരന്നവർ അദ്ധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കുറ്റം ആരോപിക്കപ്പെട്ട ഇരുവരും മരിച്ചയാൾ ജീവനൊടുക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.കുറ്റം ചുമത്തപ്പെട്ട വ്യക്തികളുടെ അവിഹിതബന്ധം ജീവനൊടുക്കാനുള്ള പ്രേരണയായി കണക്കാക്കാനാകില്ല.

- Advertisement -

കുറ്റാരോപിതരായ വ്യക്തികൾ നിർദ്ദിഷ്ട പ്രവർത്തികളിലൂടെ മരിച്ചയാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതായി സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ടായിരിക്കണം, ജീവനൊടുക്കാനുള്ള പ്രേരണ അല്ലെങ്കിൽ പ്രേരിപ്പിച്ച ഘടകങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന...

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭാപരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്...

അടിക്ക് തിരിച്ചടി ആവേശം….! ഇറാൻ-ന്യൂസീലൻഡ് മത്സരം സമനിലയിൽ;എലിജാ ജസ്റ്റിന് ഇരട്ട ഗോൾ

ലോസ് ആഞ്ജലീസ്: അടിക്ക് തിരിച്ചടിയെന്ന വിധത്തിൽ അടിമുടി ആവേശം വിതറിയ മത്സരത്തിന് പര്യവസാനം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച്...

യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാസർകോട്: യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 13-ന്‌ വൈകിട്ടാണ് സംഭവം. 19 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.നഗരത്തിലെത്തിയ...

യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

കലിഫോർണിയ:യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ്...

Popular this week