കുറച്ച് കൂടി കയറ്റി വെക്കെന്ന് കൊറിയോഗ്രാഫർ; സീന താനയിൽ ആ വസ്ത്രം ചോദിച്ച് വാങ്ങിയത്; രഗസ്യ
ചെന്നൈ:തമിഴകത്ത് ഹിറ്റ് ഐറ്റം ഡാൻസുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച നടിയാണ് രഗസ്യ. യാരടീ നീ മോഹിനിയിലെ ഓ ബേബി എന്ന ഗാനം, വസൂൽ രാജയിലെ സീന താൻ തുടങ്ങിയ ഗാനരംഗങ്ങളിൽ തകർത്താടിയ രഗസ്യ അക്കാലത്ത് വൻ ജനശ്രദ്ധ നേടി. എന്നാൽ പ്രേക്ഷകർക്ക് രഗസ്യയയെ അന്ന് അടുത്തറിയാൻ കഴിഞ്ഞില്ല. ഡാൻസ് നമ്പറുകൾക്ക് പുറമെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത രഗസ്യ പതിയെ പ്രേക്ഷക ശ്രദ്ധയിൽ നിന്നും അകന്നു. 2010 ന് ശേഷം രഗസ്യയെ തെന്നിന്ത്യൻ സിനിമകളിൽ കണ്ടിട്ടില്ല.
വർഷങ്ങൾക്കിപ്പുറം കരിയറിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രഗസ്യയിപ്പോൾ. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അട്ടഹാസം എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യുമ്പോൾ കൊറിയോഗ്രാഫറുമായി വഴക്കുണ്ടായെന്ന് രഗസ്യ തുറന്ന് പറഞ്ഞു. ഇന്ത്യൻ വസ്ത്രമാണ് ഞാൻ ധരിച്ചത്. അതിനൊരു വിടവ് ഉണ്ട്. അത് കുറച്ച് കൂടി കയറ്റി വെക്കാൻ കൊറിയോഗ്രാഫർ പറഞ്ഞു.
ഡാൻസ് ചെയ്യവെ സ്കർട്ട് കീറിയെന്ന് എനിക്ക് തോന്നി. എനിക്കത് കംഫർട്ടബിൾ ആയില്ല. അതിന്റെ പേരിൽ കൊറിയോഗ്രഫറുമായി വഴക്കുണ്ടായി. നായകൻ അജിത്തുമായി പ്രശ്നമുണ്ടായെന്ന വാർത്ത തെറ്റാണെന്നും രഗസ്യ വ്യക്തമാക്കി. സീന തന എന്ന ഡാൻസ് നമ്പറിൽ അഭിനയിക്കവെയുണ്ടായ അനുഭവങ്ങളും രഗസ്യ പങ്കുവെച്ചു. ഗാനം ഇത്രയും വലിയ ഹിറ്റാകുമെന്ന് അറിയില്ലായിരുന്നു. കൊറിയാെഗ്രഫ് അസിസ്റ്റന്റായി വർക്ക് ചെയ്യവെയാണ് ഈ അവസരം വരുന്നത്. ഐറ്റം ഡാൻസ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ബോംബെയിൽ നിന്നും കോസ്റ്റ്യൂമുമായി എത്തി.
പക്ഷെ അവർ കോസ്റ്റ്യൂം തന്നു. പക്ഷെ ബ്ലൗസ് വലുതായിരുന്നു. രണ്ട് പീസ് ക്ലോത്ത് തരാൻ പറഞ്ഞു. അതാണ് ആ മഞ്ഞ വസ്ത്രം. ഇതേ വസ്ത്രം തന്നെ മറ്റ് ഡാൻസർമാരോടും ധരിക്കാൻ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. കൊറിയോഗ്രഫർക്ക് അത് ഇഷ്ടമായി. ഓയിൽ പുരട്ടുകയും കാജലും മാത്രമാണ് അതിൽ ഞാൻ മേക്കപ്പായി ചെയ്തത്. ഞാൻ തന്നെയാണ് മേക്കപ്പ് ചെയ്തത്. എന്റെ ചർമ്മം സെൻസിറ്റീവാണ്. അതിനാൽ മേക്കപ്പ് പറ്റില്ല. പക്ഷെ അതൊരു സ്റ്റെെൽ സ്റ്റേറ്റ്മെന്റ് ആയി മാറുമെന്ന് താൻ കരുതിയില്ലെന്നും രഗസ്യ വ്യക്തമാക്കി.
തെന്നിന്ത്യൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നത് തനിക്കിഷ്ടമാണ്. അഭിനേതാക്കൾക്ക് വലിയ ബഹുമാനം ഇവിടെ ലഭിക്കും. തിയറ്റർ ആർട്ടിസ്റ്റായാണ് കരിയർ തുടങ്ങുന്നത്. പിന്നീട് മോഡലിംഗ് ചെയ്തു. ബോംബെ ടു ഗോവ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ നൽകി. ഈയടുത്ത് ഹിന്ദിയിൽ സീരിയലുകളിൽ അഭിനയിച്ചെന്നും രഹസ്യ വ്യക്തമാക്കി.
ബോളിവുഡിൽ നായികനും നായികയ്ക്കും മാത്രമാണ് ബഹുമാനം ലഭിക്കുക. ബോളിവുഡിന്റെ പാതയാണ് തെലുങ്ക് സിനിമാ രംഗവും പിന്തുടരുന്നത്. പക്ഷെ എനിക്ക് തമിഴകമാണ് ഇഷ്ടം. ഇവിടെ എല്ലാവർക്കും ബഹുമാനം ലഭിക്കുമെന്നും രഗസ്യ തുറന്ന് പറഞ്ഞു. മുംബൈയിലാണ് രഗസ്യ ജനിച്ചതും വളർന്നതും.
മലയാളത്തിൽ സീനിയേർസ് എന്ന ചിത്രത്തിലും രഗസ്യ ചെറിയൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. വടുതല വത്സല എന്ന കഥാപാത്രത്തെയാണ് രഗസ്യ സിനിമയിൽ അവതരിപ്പിച്ചത്. സീനിയേഴ്സിലെ ഗാനരംഗത്തിൽ രഗസ്യ തിളങ്ങി. ഇതിന് പുറമെ അണ്ണൻ തമ്പി, കാണ്ഡഹാർ എന്നീ മലയാള സിനിമകളിലും രഗസ്യ ഡാൻസ് നമ്പർ ചെയ്തു.