ഒന്നും ഇടാതിരുന്നാൽ അത്രയും സന്തോഷം! ആരെയും തൃപ്തിപ്പെടുത്താനല്ല അങ്ങനെ വസ്ത്രം ധരിക്കുന്നത്: ഓവിയ
ചെന്നൈ:മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിൽ പോയി പേരെടുത്ത ഒരുപിടി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഓവിയ ഹെലൻ. തമിഴകത്ത് ഒരുപാട് ആരാധകരുള്ള നടിയാണ് ഓവിയ. സൂര്യ മ്യൂസിക്കില്‍ അവതാരകയായിട്ടാണ് ഓവിയ കരിയർ ആരംഭിക്കുന്നത്. വൈകാതെ സിനിമയിലേക്കും എത്തി. പൃഥ്വിരാജ് നായകനായ കങ്കാരൂ ആണ് ഓവിയയുടെ അരങ്ങേറ്റ ചിത്രം. തുടർന്ന് തമിഴ് അടക്കമുള്ള മറ്റു തെന്നിന്ത്യൻ ഭാഷകളിൽ നിന്നെല്ലാം അവസരങ്ങൾ ലഭിക്കുകയായിരുന്നു.
അല്പം ഗ്ലാമറസായ വേഷങ്ങളിലൂടെയാണ് ഓവിയ തമിഴിൽ കരിയർ ആരംഭിച്ചത്. എന്നാൽ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയത് മുതലാണ് ഓവിയ താരമാകുന്നത്. ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലൂടെ ഓവിയ തമിഴകത്ത് തരംഗമായി മാറുകയായിരുന്നു. ഓവിയക്ക് ലഭിച്ച പോലൊരു ജനപ്രീതി തമിഴിലെ മറ്റൊരു ബിഗ് ബോസ് താരത്തിനും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഓവിയക്ക് വേണ്ടി നിരവധി ആർമി ഗ്രൂപ്പുകളും മറ്റും അക്കാലത്ത് ഉണ്ടായിരുന്നു.
കുറച്ചു നാളുകൾക്കുള്ളിൽ ഓവിയ തരംഗം അവസാനിച്ചെങ്കിലും നിരവധി മികച്ച അവസരങ്ങളാണ് അതിനു ശേഷം ഓവിയക്ക് ലഭിച്ചത്. ഇപ്പോള്‍ ചൂയിഗം എന്ന വെബ് സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. അതിനിടെ ഒരു അഭിമുഖത്തിൽ ഒരു ചോദ്യത്തിന് അപ്രതീക്ഷിത മറുപടി നൽകി ഞെട്ടിച്ചിരിക്കുകയാണ് ഓവിയ.
ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഏതാണ്, എന്ത് വസ്ത്രമാണ് കംഫര്‍ട്ട് എന്ന് ചോദ്യത്തിന്, നേക്കഡ് ആയാല്‍ അത്രയും സന്തോഷം എന്നാണ് ഓവിയ നൽകിയ മറുപടി. ‘എന്റെ അഭിപ്രായത്തില്‍ എല്ലാവരും നേക്കഡായി നടക്കണം. അതാവുമ്പോള്‍ വളരെ ഫ്രീ ആണല്ലോ, യാതൊരു പ്രശ്‌നവും ഇല്ലല്ലോ’, ചിരിയോടെ ഓവിയ പറഞ്ഞു. തുടർന്ന് ചോദ്യത്തിന് കൃത്യമായ മറുപടിയും താരം നൽകി.
‘ആരെയും ഇംപ്രസ് ചെയ്യാൻ വേണ്ടി ഞാന്‍ വസ്ത്രം ധരിക്കാറില്ല. എന്തെങ്കിലും ഫങ്ഷന് പോകുമ്പോഴും, ഇന്റര്‍വ്യുവിന് പോകുമ്പോഴും പ്രത്യേകം കോസ്റ്റും സെറ്റ് ചെയ്യാറുണ്ട്. പക്ഷെ അത് ആരെയും തൃപ്തിപ്പെടുത്താനല്ല. എന്റെ ആഗ്രഹമാണ്. ബിക്കിനിയോ, സാരിയോ ഏത് വേഷം ധരിച്ചാലും അവനവന് കംഫർട്ടബിൾ ആയിരിക്കണം എന്നതാണ് പ്രധാനം. ധരിച്ച വേഷത്തില്‍ നമ്മള്‍ കംഫര്‍ട്ട് അല്ലെങ്കില്‍ അത് കാണുന്നവര്‍ക്കും ആ അണ്‍കംഫര്‍ട്ട് ഫീല്‍ ചെയ്യും’, ഓവിയ പറഞ്ഞു.
ശരീര സൗന്ദര്യത്തിനോ, മുഖ സൗന്ദര്യത്തിനോ വേണ്ടി താന്‍ ഒന്നും ചെയ്യാറില്ലെന്നും ഓവിയ വ്യക്തമാക്കി. ‘ഗോ വിത്ത് ദ ഫ്‌ളോ എന്നാണ് എന്റെ രീതി. എല്ലാം നാച്വറലാണ്. ഒരു പ്ലാസ്റ്റിക് സര്‍ജ്ജറിയും ചെയ്തിട്ടില്ല. നന്നായി ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും. കൃത്രിമമായി എന്തെങ്കിലും ചെയ്താല്‍ എനിക്കതില്‍ ഒരു തൃപ്തിയുണ്ടാവില്ല’, ഓവിയ പറഞ്ഞു.
ജീവിതത്തില്‍ തനിക്ക് ഒന്നിനെയും പേടിയില്ലെന്നും, ഒരു പ്രശ്‌നം വന്നാല്‍ മറ്റൊരാളെ ആശ്രയിക്കാറില്ലെന്നും ഓവിയ അഭിമുഖത്തിൽ പറഞ്ഞു. ‘മരണത്തെ പോലും ഞാന്‍ ഭയക്കുന്നില്ല, അതിനപ്പുറം എന്താണ് വേണ്ടത്. എന്റെ പ്രശ്‌നങ്ങള്‍ ഞാനാരോടും പറയാറില്ല. എനിക്കതില്‍ താത്പര്യമില്ല. എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടുപോയാല്‍ പൊലീസിനെ വിളിച്ച് പരിഹരിക്കും എന്നല്ലാതെ മറ്റൊരാളെ എനിക്ക് വിശ്വാസമില്ല’, ഓവിയ പറയുന്നു.
കഴിഞ്ഞ ദിവസം വിവാഹം കഴിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ഓവിയ നൽകിയ മറുപടി ശ്രദ്ധനേടിയിരുന്നു. വിവാഹത്തെ കുറിച്ച് താൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ഇപ്പോഴെന്നല്ല, ഇനി എപ്പോഴെങ്കിലും അങ്ങനെയൊരു കാര്യം തന്റെ ജീവിതത്തില്‍ നടക്കുമോ എന്ന് അറിയില്ല. ജീവിതത്തില്‍ വിവാഹം അത്യാവശ്യമായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നുമാണ് ഓവിയ പറഞ്ഞത്.