24.7 C
Kottayam
Monday, June 8, 2026

മോദി വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിലെന്താണ്; ബീന കണ്ണൻ

Must read

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പ്രമുഖ വസ്ത്രവ്യാപാര ശാലയായ ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ. ഒരാൾ വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിൽ എന്താണ് തെറ്റെന്ന് ബീന കണ്ണൻ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിയപ്പോൾ വേദി പങ്കിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

എന്തുകൊണ്ട് പാടില്ല?, ഒരാൾ വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ബീന കണ്ണന്റെ ചോദ്യം. ചെറുപ്പത്തിൽ ഞാൻ ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നു, ഞാൻ തെറ്റ് ചെയ്തിരിക്കാം. നമ്മുടെ രാജ്യം നല്ല രീതിയിൽ നടക്കണം എന്ന ഒറ്റ ഉദ്ദേശമേ എനിക്ക് ഉള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.

- Advertisement -

ചെറുപ്പക്കാർ എന്തുകൊണ്ട് നാട്ടിൽ വന്ന് രാജ്യം ഭരിക്കുന്നില്ല എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ്. ഉള്ളവരെ കൂടി നിങ്ങൾ നാടുകടത്തി വിടുന്നുണ്ട്. കെട്ടുംകെട്ടി വിട്ടിട്ടില്ലേ? മൊത്തത്തിൽ എന്നെ കണ്ടിട്ട് ഒരു മണ്ടിയാണെന്ന് തോന്നുന്നുണ്ടോ? മോദിയുമായി വേദി പങ്കിട്ടതിൽ ഏത് തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായാലും എന്റെ രീതി നേരെയാണെങ്കിൽ എനിക്ക് അത് നേരിടാൻ അറിയാമെന്ന് ബീന കണ്ണൻ വ്യക്തമാക്കി.

- Advertisement -

തന്റെ ഉദ്ദേശം നേരെ വാ നേരെ പോ എന്നതാണ്. വളഞ്ഞ വഴിയിൽ പോയാൽ അല്ലേ ഭയപ്പെടേണ്ടതുള്ളൂ. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് വിളിച്ച് ചോദിച്ച കക്ഷികളുണ്ട്. താൻ ധൈര്യമായി ചെയ്തോളൂ. താൻ ഇല്ല എന്നാണ് പറഞ്ഞത്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ തനിക്ക് താത്പര്യമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

- Advertisement -

ഈ വർഷം ജനുവരിയിൽ തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലാണ് ബീന കണ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം വേദി പങ്കിട്ടത്. ശീമാട്ടിയിൽ വെള്ളിനൂലിൽ നെയ്‌തെടുത്ത ഷാളാണ് ബീന കണ്ണൻ പ്രധാനമന്ത്രിയെ അണിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

Popular this week