ജല്ലിക്കെട്ടിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല എന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്, വെളിപ്പെടുത്തലുമായി തരികിട സാബു
കാെച്ചി:സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും.നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.ബിഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബു പ്രേക്ഷകർക്ക് പ്രീയങ്കരനായത്.
താൻ സിനിമയിൽ എത്തിപെട്ട കാര്യം എങ്ങനെയാണെന്ന് പറയുകയാണ് സാബു മോൻ.സിനിമയിൽ അഭിനയിച്ചപ്പോൾ ശരീരത്തെ പല ഞാഡി ഞരമ്പുകളും ഇടികൊണ്ട് ഒരു പരുവമായെന്നും തന്റെ മാത്രമല്ല പെപ്പയ്ക്കും ഇടി കിട്ടിയിട്ടുണ്ടെന്ന് സാബു മോൻ പറയുന്നു. അടികൊണ്ട് ആശുപത്രിയിൽ വരെ പോകേണ്ട ഗതി തങ്ങൾക്ക് രണ്ട് പേർക്കും വന്നിട്ടുണ്ടെന്നും ഏലത്തോട്ടത്തിൽ വെച്ചുള്ള അടിക്കിടെ ഇല വീണ് കിടക്കുന്നതിനാൽ കുഴി ഉള്ള കാര്യം അറിഞ്ഞില്ലനും അതിലും വീണെന്നും സാബു മോൻ പറയുന്നു. ലിജോയുമായുള്ള പരിചയം കോളേജ് കാലം മുതൽക്കേ ഉള്ളതാണെന്നും പക്ഷേ തനിക്ക് ഇ സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല എന്നാണ് അന്ന് ലിജോയോട് ചെമ്പൻ വിനോദ് പറഞ്ഞതെന്നും സാബുമോൻ പറയുന്നു.
തരികിട സാബുവിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്‌സും പഠിച്ചു.പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു.