സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് വടകര സ്വദേശി മോഹനന്‍(68), ബേപ്പൂര്‍ സ്വദേശി രാജലക്ഷ്മി(61) എന്നിവരാണ് മരിച്ചത്.

മോഹനന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ മരണം സംഭവിച്ചു.

ഇരുവരുടെയും മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. അതേസമയം, ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യും തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശി ബഷീറും മരിച്ചിരിന്നു. 60 വയസായിരുന്നു.

മാത്യുവിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസമാണ് ബഷീര്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ മരണ കാരണം കൊറോണയാണെന്ന് കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News