ഓണത്തോടനുബന്ധിച്ച് അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ആലോചന

തിരവനന്തപുരം: ഓണത്തോടനുബന്ധിച്ച് അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാന്‍ ആലോചന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ബംഗളൂരു- മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തുടങ്ങാനാണ് ആലോചന.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഓണക്കാലം കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായാണ് സൂചന.

മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളിലകള്‍ക്ക് കേരളത്തിലേക്ക് തിരിച്ചെത്താന്‍ നിലവില്‍ പൊതുഗതാഗത സംവിധാനമില്ല. ഈ കാര്യം പരിഗണിച്ചുകൊണ്ട് ഗതാഗത, ആരോഗ്യ, ആഭ്യന്തര വകുപ്പ് തലത്തില്‍ ചര്‍ച്ച നടന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News