”ബാലു, വേഗം എഴുന്നേറ്റ് വാടാ, നിനക്കായി കാത്തിരിക്കുന്നു; വിതുമ്പലോടെ ഇളയരാജ
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനായി പ്രാര്‍ഥനയോടെ സംഗീത സംവിധായകന്‍ ഇളയരാജ. ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് ഇളയരാജയുടെ വാക്കുകള്‍
”ബാലു, വേഗം എഴുന്നേറ്റ് വാടാ, നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയില്‍ തുടങ്ങിയതല്ല. നമ്മുടെ സൗഹൃദവും സംഗീതവും സ്‌നേഹവും വിശ്വാസവും. നമ്മള്‍ തര്‍ക്കിച്ച സമയങ്ങളില്‍ പോലും ആ സൗഹൃദം നമ്മെ വിട്ടുപോയില്ല. ദൈവത്തോട് ഞാനും പ്രാര്‍ഥിക്കുന്നു. എന്റെ മനസ് പറയുന്നു.. നീ ഉറപ്പായും മടങ്ങിവരും. ബാലു വേഗം വാ..” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഇളയരാജ പറയുന്നത്.
ഓഗസ്റ്റ് 5നാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14നാണ് ആരോഗ്യനില മോശമായത്. രാത്രിയോടെ ഐസിയുവിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്ററിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.