News
ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍; ഇന്ധനവില വര്‍ധന നേരിടാന്‍ ആശ്വാസ നടപടിയുമായി ഗുജറാത്ത് കമ്പനി
സൂറത്ത്: ഇന്ധനവില വര്‍ധനവിനെ നേരിടാന്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനിച്ച് കമ്പനി. സൂറത്ത് ആസ്ഥാനമായ അലൈന്‍സ് ഗ്രൂപ്പാണ് ജീവനക്കാര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചിരിക്കുന്നത്.
ഇന്ധനവില അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കെ ജീവനക്കാര്‍ക്ക് ആശ്വാസമായാണ് തങ്ങള്‍ ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചത് എന്നും പ്രകൃതി സൗഹൃദ യാത്ര കൂടെ ഇത് കൊണ്ട് ലക്ഷ്യം വക്കുന്നുണ്ട് എന്നും അലൈന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ സുബാഷ് ദവാര്‍ പറഞ്ഞു.
കമ്പനിയിലെ 35 ജീവനക്കാര്‍ക്കാണ് സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ വലിയ സന്തോഷത്തിലാണ് കമ്പനി ജീവനക്കാര്‍. കമ്പനി തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും കമ്പനിയുടെ പുരോഗതിക്കായി ഇനിയുമൊരുപാട് കാലം കഠിനാധ്വാനം ചെയ്യാന്‍ ഇത് പ്രചോദനമാവുമെന്നും ജീവനക്കാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News