27.3 C
Kottayam
Friday, April 19, 2024

തനിക്കൊപ്പം അഭിനയിച്ചവർ പിന്നീട് സിനിമകൾ ചെയ്തപ്പോൾ തനിക്ക് മാത്രം അവസരങ്ങൾ കിട്ടിയില്ല;ഡിപ്രഷൻ, വേദന തുറന്ന് പറഞ്ഞ് സാനിയ ഇയ്യപ്പന്‍

Must read

കൊച്ചി:ലയാള സിനിമയിലെ യുവതാരമാണ് സാനിയ ഇയ്യപ്പൻ. 2014 ല്‍ ബാല്യകാല സഖിയിലൂടെയായിരുന്നു സാനിയ ഇയ്യപ്പന്‍ മലയാള സിനിമയിലെത്തുന്നത്. അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ 2017 ല്‍ ഇറങ്ങിയ ക്യൂനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ.

ക്വീൻ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ചവർ പലരും പിന്നീട് സിനിമകൾ ചെയ്തപ്പോൾ തനിക്ക് മാത്രം അവസരങ്ങൾ ഒന്നും കിട്ടിയില്ലെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും പറയുകയാണ് സാനിയ. 

“എന്റേതൊരു മിഡിൽ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജീവിത രീതിയിൽ നിന്നും വരുന്ന ഒരു കുട്ടിയെ സംബദ്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യങ്ങളും. സോഷ്യൾ മീഡിയയിലെ വിമർശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു.

ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന്‌ സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്‍റെ കൂടെ അഭിയിച്ച പലർക്കും സിനിമകൾ കിട്ടാൻ തുടങ്ങി. ആ സിനിമയിൽ ലീഡ് റോൽ ചെയ്തത് ഞാൻ ആയിരുന്നു. എന്നാൽ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകൾ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്നത്.

അങ്ങനെ ആയപ്പോള്‍ ഞാൻ ഏതാണ്ട് ഡിപ്രഷണനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്നം. അതോ അഭിനയമാണോ പ്രശ്നം എന്നൊക്കെ ഞാന്‍ ചിന്തിച്ച് കൂട്ടി”, എന്ന് സാനിയ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാനിയയുടെ വെളിപ്പെടുത്തൽ. 

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണിത്. നവീൻ ഭാസ്‌കര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദുബൈ, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week