ആരാധകരെ ഞെട്ടിച്ച് വേഷം മാറി സായി പല്ലവി തിയറ്ററില്‍! വിഡിയോ
ആരാധകരുടെ സ്നേഹം അനുഭവിച്ചറിയാന്‍ തിയറ്ററുകളില്‍ വേഷം മാറി നേരിട്ടെത്തി സായ് പല്ലവി. പുതിയ ചിത്രം ശ്യം സിന്‍ഹ റോയിയുടെ പ്രദര്‍ശനം കാണാനാണ് വേഷം മാറി താരം തിയേറ്ററില്‍ സന്ദര്‍ശനം നടത്തിയത്. ഹൈദരാബാദുളള ശ്രി രാമാലു തിയേറ്ററില്‍ വൈകിട്ടുള്ള പ്രദര്‍ശനത്തിനെത്തിയ നടി പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്.
പക്ഷെ തിയേറ്ററില്‍ ഉളള ആളുകളാരും നടിയെ തിരിച്ചറിഞ്ഞില്ല. പര്‍ദ്ദയണിഞ്ഞാണ് താരം സിനിമ കാണാന്‍ തീയേറ്ററില്‍ എത്തിയത്. ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാനിയാണ് നായകന്‍.
കൃതി ഷെട്ടി, സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്നപ്പളളിയാണ് ‘ശ്യാം സിന്‍ഹ റോയി’ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ്.