News
നാല് ഡോസ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് കൊവിഡ്!
ഇന്‍ഡോര്‍: നാല് ഡോസ് വാക്‌സിന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ദോര്‍ വിമാനത്താവളത്തില്‍ ദുബൈ യാത്രക്കെത്തിയ 30കാരിക്കാണ് രോഗബാധ.
സ്വകാര്യ ചടങ്ങിനായി 12 ദിവസം മുമ്പാണ് ഇവര്‍ ഇന്ദോറിലെത്തിയത്. പിന്നീട് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ കൊവിഡ് പരിശോധന നടത്തുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഫൈസറും സിനോഫോമും ഉള്‍പ്പടെ നാല് ഡോസ് കോവിഡ് വാക്‌സിന്‍ യുവതി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News