29.4 C
Kottayam
Saturday, June 6, 2026

അല്ലു അര്‍ജുന് പിന്തുണയുമായി സിനിമാലോകം;ഷൂട്ടിങ് നിർത്തി വസതി സന്ദർശിച്ച് ചിരഞ്ജീവി

Must read

ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി സിനിമ താരങ്ങള്‍. അറസ്റ്റിനെ ബോളിവുഡ് താരം വരുണ്‍ ധവാന്‍ അപലപിച്ചു. സുരക്ഷാ മുന്‍കരുതകള്‍ ഒരു നടന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാന്‍ കഴിയില്ലെന്ന് വരുണ്‍ ധവാൻ പറഞ്ഞു. ബേബി ജോണ്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“സുരക്ഷാ മുന്‍കരുതലുകള്‍ ഒരു നടന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാന്‍ കഴിയില്ല. ചുറ്റുമുള്ളവരെ നമ്മള്‍ക്ക് ബോധവത്കരിക്കാം, എന്നാല്‍ കുറ്റം ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്ന സാഹചര്യമുണ്ടാകരുത്”, വരുണ്‍ ധവാന്‍ വ്യക്തമാക്കി.

തന്റെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചായിരുന്നു നടനായ ചിരഞ്ജീവി പ്രതികരിച്ചത്. വിശ്വംഭര എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിയ ചിരഞ്ജീവി അല്ലു അര്‍ജുന്റെ വസതി സന്ദര്‍ശിച്ചു.

അല്ലു അര്‍ജുന്‍ അറസ്റ്റിലായതോടെ നിരവധി പേര്‍ താരത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. മറ്റൊരു നടനായ നാഗ ബാബുവും വസതി സന്ദര്‍ശിച്ചു. അല്ലു അര്‍ജുന്റെ അടുത്ത ബന്ധുകൂടിയായ രാംചരണും അല്ലുവിന്‍റെ വീട്ടിലെത്തും. സിനിമയ്ക്കുള്ളില്‍നിന്ന് നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചത്.

- Advertisement -

അതിനിടെ, പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week