കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിർത്തിവച്ചു
മോസ്കോ: കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിറുത്തിവച്ച് റഷ്യ. ആവശ്യമായ ഡോസുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരീക്ഷണത്തിനായി തയ്യാറെടുത്തിരുന്ന 25 സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന്‍ ഉടന്‍ കുത്തിവയ്ക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
>
കൊവിഡ് വാക്സിന് ആവശ്യക്കാര്‍ ഏറെയാണെന്നും എന്നാല്‍ ഇതിന് ആവശ്യമായ ഡോസുകള്‍ ലഭ്യമാകുന്നില്ലെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് വാക്സിന്‍ ഗവേഷണം നടത്തുന്ന ക്രോക്കസ് മെഡിക്കല്‍ പ്രതിനിധി പറഞ്ഞു.
നവംബര്‍ 10ന് വാക്സിന്‍ പരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഉപകരണങ്ങള്‍ ലഭ്യമാകാത്തതിനാല്‍ കൊവിഡ് വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതിന് തങ്ങള്‍ ഏറെ വെല്ലുവിളി നേരിടുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തോടു കൂടി വാക്സിന്‍ കുത്തിവയ്പ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.