CrimeKeralaNews

വീണ്ടും ഹണി ട്രാപ് സംഘം: ഒരു സ്ത്രീയുൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി:എറണാകുളത്ത് ഹണി ട്രാപ്പ് സംഘം പിടിയിൽ. ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരാണ് പിടിയിലായത്. കോതമംഗലത്തെ വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും അപഹരിച്ച സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്.

കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു തട്ടിപ്പ് . പിടിയിലായവരും കോതമംഗലം സ്വദേശികളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കുകയും തുടർന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കോതമംഗലം സിഐ അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker