NationalNews

ഹരിയാനയിൽ കലാപം വ്യാപിയ്ക്കുന്നു: കടകൾ തല്ലിത്തകർത്തു, തീവെപ്പും സംഘർഷവും തുടരുന്നു

ഗുരുഗ്രാം: സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ വ്യാപക ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഭക്ഷണശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രിച്ചവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുനൂറോളം വരുന്ന ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. മാംസം വിൽക്കുന്ന കടകളും ഭക്ഷണശാലകളും നശിപ്പിക്കുകയും തീവെക്കുകയും ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 70ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഘർഷം തുടരുന്നതിനാൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നൂഹിലടക്കം പോലീസ് സുരക്ഷ ശക്തമാക്കി. നൂഹിലും ഗുരുഗ്രാമിലും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. അക്രമികൾ നൂറിലധികം വാഹനങ്ങൾ കത്തിക്കുകയും നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. വീടുകൾകൾക്കും കടകൾക്കും തീയിട്ടു.

നുഹിൽ ഇന്നലെ നടന്ന ഒരു മതപരമായ ഘോഷയാത്രയിലേക്ക് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. വൈകിട്ടോടെ വിവിധ ഭാഗങ്ങളിൽ സംഘർഷവും ഏറ്റുമുട്ടലും ആരംഭിച്ചു. ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളിക്ക് നേരെ ആക്രമം ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം ഉപയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

പ്രതിഷേധകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘർഷം തുടരുന്നതിനാൽ ഗുരുഗ്രാമിലെ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടഞ്ഞുകിടന്നു. പരീക്ഷകൾ മാറ്റിവച്ചു. ഗുഡ്ഗാവിലെ സോഹ്ന സബ് ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker