EntertainmentKeralaNews

‘രോമാഞ്ചം’ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി, വധു സഹസംവിധായിക

കൊച്ചി: ബ്ലോക്ക് ബസ്റ്റർ മലയാള ചലച്ചിത്രം രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിൻ പക്കർ ആണ് വധു. ഷിഫിന തന്നെയാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ലളിതമായി നടന്ന ചടങ്ങിൽ സംവിധായകൻ അൻവർ റഷീദ് ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സൗബിൻ ഷാഹിർ, സിജു സണ്ണി ഉൾപ്പടെ സിനിമാ മേഖലയിൽ നിന്ന് നിരവധിപ്പേർ ദമ്പതികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിലാണ് ജിതുവിന്റെ ആദ്യസംവിധാന സംരംഭമായ രോമാഞ്ചം റിലീസ് ചെയ്തത്. ഹൊറർ കോമഡി വിഭാഗത്തിലുള്ള സിനിമയ്ക്ക് ഏതാണ്ട് 75 കോടിയാണ് ബോക്സോഫീസ് കളക്ഷനായി ലഭിച്ചത്. രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകിയാണ് സിനിമ അവസാനിച്ചത്. അർജുൻ അശോകൻ, സൗബിൻ ഷാഹിർ, സജിൻ ​ഗോപു, സിജു സണ്ണി, അനന്തരാമൻ അജയ് തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളിൽ.

അതേസമയം ആവേശം എന്ന സിനിമയാണ് ജീത്തു മാധവന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം അൻവർ റഷീദ് പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker