25.5 C
Kottayam
Friday, June 5, 2026

സഞ്ജുവടക്കം തകര്‍ത്താടി വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര

Must read

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.

ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70), സഞ്ജു സാംസണ്‍ (51) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 35.3 ഓവറില്‍ 151ന് എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഗില്‍ മത്സരത്തിലെ താരമായി. ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്. 

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിന്‍ഡീസിന്. ആദ്യ ഓവറില്‍ തന്നെ ബ്രന്‍ഡന്‍ കിംഗ് (0) മടങ്ങി. അവിടെ തുടങ്ങിയ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിന് കരകയറാനായില്ല. ആദ്യ ഏഴ് പേരില്‍ അലിക്ക് അതാന്‍സെ (32) മാത്രമാണ് രണ്ടക്കം കണ്ടത്.

കെയ്ല്‍ മെയേഴ്‌സ് (4), ഷായ് ഹോപ് (5), കീസി കാര്‍ട്ടി (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റൊമാരിയോ ഷെഫേര്‍ഡ് (8) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. യാന്നിക് കറിയ (19), അല്‍സാരി ജോസഫ് (26), ഗുഡകേഷ് മോട്ടീ (പുറത്താവാത 39) എന്നിവരുടെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ വിന്‍ഡീസിന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ജെയ്ഡന്‍ സീല്‍സാണ് (1) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവിന് രണ്ടും ജയ്‌ദേവ് ഉനദ്ഖടിന് ഒരു വിക്കറ്റുമുണ്ട്്. 

- Advertisement -

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഗംഭീര തുടക്കമാണ് ഗില്‍ – കിഷന്‍ ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ കിഷന്‍ കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടര്‍ന്നു. യാന്നിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് സ്റ്റംപ് ചെയ്താണ് കിഷന്‍ മടങ്ങുന്നത്. 64 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും എട്ട് ഫോറും നേടി.

- Advertisement -

മൂന്നാമനായി ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് (8) അവസരം മുതലാക്കാനായില്ല. 14 പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. അല്‍സാരി ജോസഫിന്റെ പന്തില്‍ ബ്രന്‍ഡന്‍ കിംഗിന് ക്യാച്ച്.

തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. രണ്ടാം ഏകദിനത്തിലെ നിരാശ സഞ്ജു തീര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. നേരിട്ട ആദ്യ നാല് പന്തില്‍ 15 റണ്‍സ്. 41 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ത്താണ് സഞ്ജു മടങ്ങുന്നത്.

ഷെഫേര്‍ഡിന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്മെയര്‍ക്ക് ക്യാച്ച്. നാല് സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഗില്ലിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചതുമില്ല. 92 പന്തുകള്‍ നേരിട്ട താരത്തെ ഗുഡകേഷ് മോട്ടി പുറത്താക്കി. 11 ഫോറുകള്‍ ഗില്ലിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 

- Advertisement -

30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ അവസാനമായി ഷെഫേര്‍ഡും പുറത്താക്കി. ഹാര്‍ദിക്, രവീന്ദ്ര ജഡേജയ്ക്കൊപ്പം (8) പുറത്താവാതെ നിന്നു. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ രണ്ട് മാറ്റം വരുത്തി. അക്സര്‍ പട്ടേലിന് പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. ഉമ്രാന്‍ മാലിക്കും പുറത്തായി. ജയദേവ് ഉനദ്ഖടായിരുന്നു പകരക്കാരന്‍. മാറ്റമൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week