25.5 C
Kottayam
Saturday, June 6, 2026

നമിതയുടെ മരണം: പ്രതി ആൻസൻ അറസ്റ്റിൽ

Must read

മൂവാറ്റുപുഴ∙ കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ ആൻസൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറി കോളജ് വിദ്യാർഥിനി ആർ.നമിത മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ ആൻസൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പൊലീസ് ആൻസനെ  പകൽ അപകട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല. സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

അപകടത്തിൽ പരുക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർഥിനി അനുശ്രീ രാജും ആശുപത്രി വിട്ടു. 

- Advertisement -

നമിത മരിച്ച സംഭവത്തിലെ പ്രതി ആൻസൺ റോയിക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിയുടെ ബൈക്ക് മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കിൽ സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും ക്രാഷ്ഗാർഡും നീക്കംചെയ്ത നിലയിലുമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

- Advertisement -

വിവിധ സ്റ്റേഷനുകളിലായി ആൻസനെതിരെ കൊലപാതകശ്രമം, ലഹരിഉപയോഗമുൾപ്പെടെ 11 കേസുകൾ നിലവിലുണ്ട്. ആൻസന്റെ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചതുകൂടി ആയപ്പോൾ കേസുകളുടെ എണ്ണം 12ആയി.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഇതിനുമുമ്പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week