24.9 C
Kottayam
Saturday, June 6, 2026

രണ്ടുപേരെ വിവാഹം ചെയ്യാൻ യുവതിയുടെ അപേക്ഷ,ട്വിസ്റ്റ്അ;പ്രതീക്ഷിത ക്ലൈമാക്‌സ്‌

Must read

പത്തനാപുരം: രണ്ടുപേരെ വിവാഹം കഴിക്കാൻ സബ് രജിസ്റ്റ്രാർ ഓഫിസുകളിൽ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം സബ് രജിസ്റ്റ്രാർ ഓഫിസിലെ അപേക്ഷയാണ് പിൻവലിച്ചത്. പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നാണ് സൂചന.

യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് മൊഴി നൽകി. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു.

യുവതിയും പുനലൂർ സ്വദേശിയും ചേർന്നു നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്. റജിസ്‌ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്നാണ് പുനലൂർ മാര്യേജ് ഓഫിസറുടെ നിലപാട്.

ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് പെൺകുട്ടി നൽകിയ അപേക്ഷ ഉദ്യോഗസ്ഥരെ കുരുക്കിലാക്കിയിരുന്നു പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്.

- Advertisement -

സ്‌പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്റ്റ്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. ജൂൺ 30ന് നൽകിയ അപേക്ഷയിൽ പത്തനാപുരത്ത് തന്നെയുള്ള യുവാവുമായി വിവാഹം കഴിക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. പിന്നീട് പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകി.

- Advertisement -

പെൺകുട്ടിയുടെ വീട് പത്തനാപുരത്തായതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനായി, പ്രസിദ്ധകരിക്കുന്നതിന്റെ ഭാഗമായി നോട്ടിസ് പത്തനാപുരം സബ് രജിസ്റ്റ്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ, പെൺകുട്ടിയെയും, യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷണം നടത്തി. അപേക്ഷ നൽകി 30 ദിവസത്തിനു ശേഷമേ വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യൂ എന്നാണ് നിയമം.

അപേക്ഷയിട്ടാൽ തന്നെ 90 ദിവസത്തിനുള്ളിൽ പിൻവലിക്കാനും അനുവാദമുണ്ട്. ഈ സാഹചര്യത്തിലാണ് ഒരെണ്ണം പിൻവലിക്കുന്നത്. ഇതോടെ പ്രതിസന്ധി മാറുകയാണ്. യുവതി ആഗ്രഹിക്കുന്ന വിവാഹം നടക്കാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week