ഇരുവരും പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെ; ബന്ധുക്കളായ യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ച്ചാടി ജീവനൊടുക്കി
രാജസ്ഥാന്‍: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ ആത്മഹത്യ ചെയ്തു. യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാന്‍ ബുന്‍ഡി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേവ്‌രാജ് ഗുര്‍ജാര്‍ എന്നിവരാണ് ജീവനൊടുക്കിയത്.
രണ്ടുപേരും പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ പേര് ‘ആശ’ ഇരുവരും കയ്യില്‍ പച്ചകുത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. മരിച്ചവരുടെ ഫോണ്‍ രേഖകളില്‍ നിന്നു ഫോട്ടോകളില്‍ നിന്നുമാണ് ഇരുവരും ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നതെന്ന് വ്യക്തമായത്.
അതേസമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പോലീസ് പറഞ്ഞു. പ്രാഥമിക നിഗമനത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതായാണ് നിഗമനമെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തു.