തലശ്ശേരി: സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി. കണ്ണൂര്‍ തലശേരി ഗോപാല്‍പേട്ട സ്വദേശിയായ ഇയാള്‍ സ്‌കൂളിലെ സ്ത്രീകളടക്കമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകള്‍ അയച്ചത്.അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
കുട്ടികളുടേതടക്കമുള്ള വിഡീയോകള്‍ ഇയാള്‍ അയച്ചതായി ആരോപണമുണ്ട്. സംഭവത്തില്‍ ഇടപെട്ട ബിജെപി, ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നും രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്. പരാതി നല്‍കിയെങ്കിലും ഇതിന്റെ തെളിവുകള്‍ ആരും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News