പോക്കോ എം2 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സെപ്റ്റംബര്‍ 15നാണ് ഈ ഡിവൈസ് ആദ്യ വില്‍പ്പന നടന്നത്. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഡിവൈസിന്റെ വില്‍പ്പന നടക്കുന്നത്.
10,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. 6 ജിബി റാമുള്ള എന്‍ട്രി ലെവല്‍ ഡിവൈസിനാണ് ഈ വില വരുന്നത്. വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 6 ജിബി റാം സ്മാര്‍ട്ട്ഫോണാണ് ഇത്. 6ജിബി റാമിനൊപ്പം 64 ജിബി ഓണ്‍-ബോര്‍ഡ് സ്റ്റോറേജാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 12,499 രൂപയാണ് വില.
ഇന്റേണല്‍ സ്റ്റോറേജ് കൂടുതല്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണിന് പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കുമാണ് സുരക്ഷാ ഫീച്ചറുകള്‍.
2340 × 1080 പിക്സല്‍ റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് പോക്കോ എം2 സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ ഐപിഎസ് എല്‍സിഡി സ്‌ക്രീനിന്റെ അസ്പാക്ട് റേഷിയോ 19.5: 9 ആണ്, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 ലെയര്‍ പ്രോട്ടക്ഷനും ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. എന്‍ട്രി ലെവല്‍ ഗെയിം-സെന്‍ട്രിക് മീഡിയടെക് ഹെലിയോ ജി 80 ഒക്ടാ കോര്‍ പ്രോസസറാണ് ഡിവൈസിന്റെ കരുത്ത്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം2 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.
13 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 5 എംപി മാക്രോ സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പോക്കോ എം2 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. സെല്‍ഫികള്‍ക്കായി ഈ ഡിവൈസില്‍ സ്റ്റാന്‍ഡേര്‍ഡ് 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് നല്‍കിയിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News