തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷയുടെ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഈ മാസം 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 19ആണ്.
സപ്ലിമെന്ററി,ലാറ്ററല്‍ എന്‍ട്രി,റീ അഡ്മിഷന്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ ഫീസ്അടയ്ക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. അപേക്ഷാ ഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും, എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഭ്യമാണ്.
ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹയര്‍ സെക്കന്ററി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News