KeralaNews

നടപ്പാക്കാനാവുന്ന കാര്യങ്ങൾ മാത്രമേ പറയൂ, ജനങ്ങളോട് കള്ളം പറയില്ല, കെ.റെയിലുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന കാര്യങ്ങൾ മാത്രമേ പറയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യും. ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സാങ്കേതിക വിദ്യയുടെ വികാസം പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്വത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. ജനകീയാസൂത്രണം പോലുള്ള മാതൃകയാണ് ജനകീയ സമിതി. ജനങ്ങളുടെ മുന്നിൽ സർക്കാർ കള്ളം പറയില്ല. തത്കാലത്തേക്ക് ഒരു വാഗ്ദാനമല്ല സർക്കാരിന്റേത്. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങൾ ഓൺലൈനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ രംഗത്തും എന്തല്ലാം ചെയ്യുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും. അതിനായി സർവ്വകലാശാലകൾ ശാക്‌തീകരിക്കണം. ഇപ്പോഴുള്ള കുറവുകൾ പരിഹരിക്കണം. പുതിയ കോഴ്സുകൾ സർവ്വകലാശാലകളിൽ വരാൻ പോകുന്നുണ്ട്. അതിനാവശ്യമായ ഫണ്ട് ഇതിനകം നൽകി. കൂടുതൽ ഹോസ്റ്റൽ സൗകര്യങ്ങൾ കോളേജുകളിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ, കാലിക്കറ്റ്, കൊച്ചി, എംജി, കേരള സർവകലാശാലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവും വലിയ രീതിയിൽ മാറാൻ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker