കോട്ടയം:കോവിഡ് സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ അമ്മയുടെ പരിശോധനാ ഫലം പോസിറ്റീവായെങ്കിലും ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഇതുവരെ പരിശോധനാ ഫലം ലഭിച്ച ആറുപേര്‍ക്ക് രോഗബാധയില്ല.
തിരുവനന്തപുരത്തുനിന്ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന ഡ്രൈവര്‍, ആരോഗ്യ പ്രവര്‍ത്തകന്‍റെ പിതാവ്, അമ്മാവന്‍, സഹോദരി, പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിച്ച ഡോക്ടര്‍, ലാബ് ടെക്നിഷ്യന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
വൈറസ് ബാധിച്ച ചുമട്ടു തൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയരായ 25 പേരില്‍ 14 പേരുടെ ഫലം നെഗറ്റീവാണ്. 11 സാമ്പിളുകള്‍ നിരാകരിക്കപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News