FeaturedHome-bannerKeralaNews

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു, രോഗബാധിതനായ ആൾ ഈ ജില്ലയിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്ബര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മങ്കിപോക്‌സ് (monkeypox) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച്‌ അവര്‍ക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്ബിളുകള്‍ റാണ്‍ഡമായി പരിശോധിക്കുന്നതാണ്.

എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് അതിവേഗം പടരുന്ന രോഗമല്ലെന്ന് കേരളത്തിലെ കൊവി‍ഡ് ഇന്ത്യ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിലെ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.

മാരകമായ ഒരു രോഗവുമല്ല. ഈ വര്‍ഷം അറിയപ്പെടുന്ന 6000 കേസുകളില്‍ യുഎസിലോ യൂറോപ്പിലോ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധിക്കുക. ആഫ്രിക്കയിലെ ചില സ്ഥലങ്ങളില്‍ മരണനിരക്ക് ഉണ്ടായിരുന്നു എന്നത് ശരിയാണ്, പക്ഷേ അത് പ്രാഥമികമായി ഈ വൈറസിന്റെ കോംഗോ സ്ട്രെയിന്‍ ആയിരുന്നു. അത് മറ്റെവിടെയെങ്കിലും പ്രചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസ് പ്രാഥമികമായി ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് അടുത്ത ശാരീരിക സമ്ബര്‍ക്കത്തിലൂടെയാണ്. രോഗബാധിതനായ വ്യക്തിയുമായി ശാരീരിക സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മാത്രമേ രോഗവ്യാപന സാധ്യതയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker