മഞ്ജുവാര്യരുടെ മാറ്റങ്ങള്‍ക്ക് കാരണം,നിഴലായി ഒപ്പം നടക്കുന്ന ബിനീഷ് ചന്ദ്രന്‍,ഇരുവരും തമ്മിലുള്ള ബന്ധമിങ്ങനെ
കൊച്ചി:നന്നേ ചെറുപ്പത്തിൽ മലയാള സിനിമയിൽ നിന്നും ആദ്യ ഇന്നിംഗിസിന് വിട പറയുമ്പോൾ മഞ്ജു വാര്യർ എന്ന താരം മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ നേടിയെടുത്ത സ്ഥാനം വളരെ വലുതായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലാണ് മഞ്ജു തന്റെ കരിയറിന്റെ ആദ്യ പാദത്തിന് വിരാമം കുറിച്ചത്.
പിന്നീട് വീട്ടമ്മയും കുടുംബിനിയുമായി ജീവിച്ച 15 വർഷങ്ങൾ…. ശേഷം 2014ൽ ഹൗ ഓൾഡ് ആർ യുവിലൂടെ രണ്ടാം വരവ്. മഞ്ജു വാര്യർ തിരികെ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ മലയാളി ആ പ്രതിഭാശാലിയെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ ആകാംഷയിലായിരുന്നു.
പക്ഷെ പഴയ ബോൾഡ് മഞ്ജുവിനെയായിരുന്നില്ല ആരാധകർ കണ്ടത്. വർഷങ്ങളോളം പ്രവർത്തിച്ച മേഖലയിലേക്ക് തിരികെ എത്തിയിട്ടും മഞ്ജുവിന്റെ സംസാരത്തിൽ അടക്കം ഒരു ഭയം നിഴലിക്കുന്നുണ്ടായിരുന്നു.
താൻ മാറി നിന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ മലയാള സിനിമ അടിമുടി മാറിയെന്നും താൻ എല്ലാം ആദ്യം മുതൽ നിരീക്ഷിച്ച് മനസിലാക്കുകയാണെന്നുമാണ് അന്ന് മഞ്ജു അഭിമുഖങ്ങളിൽ സംസാരിക്കവെ പറഞ്ഞത്.
പിന്നീട് യൂത്തിന് വെല്ലുവിളിക്കുന്ന രീതിയിൽ മഞ്ജു അടിമുടി മാറി. ലുക്കിലും സ്റ്റൈലിലും സംസാരത്തിലും സിനിമയുടെ തെരഞ്ഞെടുപ്പിലും മഞ്ജു യുവതാരങ്ങളെ കടത്തിവെട്ടി. സോഷ്യൽമീഡിയ പേജുകളിലും സജീവമായി. തമിഴിലേക്കും ചേക്കേറി ധനുഷ്, അജിത്ത് പോലുള്ള സൂപ്പർ താരങ്ങളുടെ നായികയായി.
വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തി തന്റെ സ്റ്റാർഡത്തിന്റെ വാല്യു മഞ്ജുവിനെപ്പോലെ ഉയർത്തിയ മറ്റൊരു അഭിനേത്രി ഉണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ടാണല്ലോ ഇടവേളകൾക്ക് ശേഷം തിരികെ എത്തിയിട്ടും ലേഡി സൂപ്പർസ്റ്റാർ എന്നാൽ മഞ്ജു വാര്യർ ആണെന്ന് മലയാളി തറപ്പിച്ച് പറയുന്നത്.
ഹൗ ഓൾഡ് ആർ യു മുതൽ വെള്ളരിപ്പട്ടണം വരെയുള്ള സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മഞ്ജുവിന്റെ നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകൻ കൂടിയായ ബിനീഷ് ചന്ദ്രയാണ്. എല്ലാ യാത്രയിലും മഞ്ജുവിനൊപ്പം ബീനിഷുണ്ട്. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതിൽ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്.
വെറുമൊരു പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഇരുവർക്കും ഇടയിൽ ഒരു സഹോദരസ്നേഹം വളരുന്നുണ്ട്. മഞ്ജുവിന്റെ സംസാരത്തിൽ നിന്ന് പോലും അത് വ്യക്തമാണ്. അടുത്തിടെ നടൻ അജിത്തിനൊപ്പം സ്വപ്നതുല്യമായ ലഡാക്ക് ബൈക്ക് റൈഡിങ് യാത്ര മഞ്ജുവിന് സാധ്യമായത് പോലും ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.
താരത്തിന്റെ കാര്യങ്ങള്‍ എല്ലാം കോര്‍ഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രയാണ്. നല്ല ബന്ധങ്ങള്‍ കൂടെ ഉണ്ടാകുമ്പോൾ ഉയരങ്ങൾ കീഴടക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മഞ്ജു-ബിനീഷ് സൗഹൃദം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പലരും മഞ്ജു-ബീനിഷ് ബന്ധത്തെ ദുഷിച്ച് പറയാനും ഒരു കാലത്ത് ശ്രമിച്ചിരുന്നു.
ദേശീയ പുരസ്‌കാര ജേതാവായ ഒരു മലയാള സംവിധായകനാണ് ബിനീഷുമായുള്ള മഞ്ജുവിന്റെ ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചത്. ബിനീഷിന്റെ തടവറയിലാണ് മഞ്ജു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയം മഞ്ജു നിരസിച്ചതിന്റെ ദേഷ്യത്തിലാണ് മഞ്ജു-ബിനീഷ് സൗഹൃദത്തെ ആ സംവിധായകൻ അന്ന് കുറ്റപ്പെടുത്തിയത്.
പക്ഷെ മഞ്ജു അതൊന്നും കാര്യമായി എടുത്തില്ല. മലയാളികളും പൊള്ളയായ അത്തരം വാക്കുകളെ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. കൺമുന്നിൽ വളർന്ന താരത്തെ അതിവേഗത്തിൽ കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് തളർത്താൻ നോക്കിയാൽ സിനിമാപ്രേമികൾ കൈകെട്ടി നോക്കിയിരിക്കില്ലല്ലോ. കാരണം മഞ്ജുവിനെ കുടുംബാംഗത്തെപോലെയാണ് മലയാളി സ്നേഹിക്കുന്നത്.
മഞ്ജുവിന്റെ മനോഹര ചിത്രങ്ങൾ കാമറയിൽ പകർത്തുന്നതും ബിനീഷ് ചന്ദ്ര തന്നെയാണ്. അടുത്തിടെ തന്റെ ട്രാവൽ പാട്നർ പകർത്തിയ ചിത്രങ്ങൾ മഞ്ജു സോഷ്യൽമീഡിയയിൽ നന്ദി കുറിപ്പോടെ പങ്കുവെച്ചപ്പോഴാണ് ബിനീഷ് വീണ്ടും മഞ്ജുവിന്റെ ആരാധകർക്കിടയിൽ ചർച്ചയായത്.