News
സ്ത്രീകള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കുന്നതിനിടെ സീലിങ്ങില്‍ നിന്നു താഴെ വീണ 40കാരന് കിട്ടിയത് എട്ടിന്റെ പണി
വിര്‍ജീനിയ: സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനിടെ സീലിങ്ങില്‍ നിന്ന് താഴെ വീണ് 41 കാരന് കിട്ടിയത് എട്ടിന്റെ പണി. ബ്രയാന്‍ ആന്റണി ജോണ്‍ എന്നയാളാണ് ജിമ്മിന്റെ സീലിങ്ങില്‍ നിന്ന് പത്ത് അടിയിലേറെ താഴത്തേക്ക് വീണത്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്‌നെസ് കേന്ദ്രത്തിലാണ് സംഭവം.
ജിമ്മിലെത്തിയ യുവതി വസ്ത്രം മാറാനായി റൂമില്‍ കയറിയ സമയത്താണ് ബ്രയാന്‍ സീലിങ്ങില്‍ നിന്നു ലോക്കര്‍ റൂമിലേക്ക് വീണത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതി ബഹളം വച്ചതോടെ ലോക്കര്‍ റൂമിലെത്തിയ ജിം ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
ഇതിന് ശേഷം ഇയാളെ പോലീസിന് കൈമാറി. ഇയാളുടെ പക്കല്‍ ക്യാമറ ഉണ്ടായിരുന്നോയെന്നോ ഇയാള്‍ പതിവായി ഇവിടെ ഒളിഞ്ഞ് നോക്കാറുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News