റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുന്നു; കാരണം വെളിപ്പെടുത്തി നടി

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് കമ്പനി താല്‍ക്കാലികമായി പൂട്ടുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും, മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, മാമാങ്കം ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്നും നടി കുറിപ്പില്‍ പറയുന്നു.

കൊവിഡ് മൂലമൂണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമെന്ന് താരം കുറിപ്പില്‍ പറയുന്നു. ‘കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപ്പാര്‍ട്ട്മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഇത്. ഒരുപാട് നല്ല ഓര്‍മകളും ഈ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയുണ്ട്.’-നടി കുറിച്ചു.

‘ഇത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷാധികാരികള്‍ക്കും,സപ്പോര്‍ട്ടേഴ്സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്പനിയുടെ യാത്ര മുന്നോട്ട് കൊണ്ടുപോകും’- റിമ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News