ബി.ഡി.ജെ.എസ് പിളര്‍ന്നു; പുതിയ പാര്‍ട്ടിയുടെ പേര് ബി.ജെ.എസ്

ആലപ്പുഴ: ബി.ഡി.ജെ.എസിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബിഡിജെഎസ് മുന്‍ നേതാവ് എന്‍.കെ.നീലകണ്ഠന്‍ പ്രസിഡന്റായി ബി.ജെ.എസ് (ഭാരതീയ ജനസേന) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. യുഡിഎഫ് അനുഭാവം പ്രകടിപ്പിക്കുന്ന ജനറല്‍ സെക്രട്ടറിമാരായ വി.ഗോപകുമാര്‍, കെ.കെ.ബിനു എന്നിവരും പുതിയ പാര്‍ട്ടിയിലുണ്ട്.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ബിജെപി എടുക്കുന്നതെന്ന ആക്ഷേപമാണ് ബിജെഎസ് നേതാക്കള്‍ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ എന്‍ഡിഎ മുന്നണി നിര്‍ജീവമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം യുഡിഎഫില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇവര്‍ പോകുന്നതെന്നും പലരും അതിനായി സ്ഥാനങ്ങള്‍ രാജിവച്ചവരാണെന്നും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News