തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ജീപ്പില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തിനു തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു.
കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടിയത്. അപകടശേഷം നാല് ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പൂന്തുറ പോലീസ് വിട്ടയച്ചെങ്കിലും ഭാര്യവീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
അതേസമയം, സനോഫറിനെ ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചെന്നും അതില്‍ നിന്ന് രക്ഷപ്പെടാനാണ് വെളിയിലേക്ക് ചാടിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് വീണത്. ജീപ്പില്‍നിന്ന് ചാടിയതാണെന്നാണ് പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News