തൃശൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനോടുള്ള ആരാധന മൂത്ത് വീടിനു കെഎസ് ഭവന്‍ എന്ന് പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്‍ഷാദ് വലിയകത്താണ് കെ സുധാകാരനെ ഇത്രയുമധികം സ്‌നേഹിക്കുന്നത്.
ഇന്‍ഷാദിന്റെ കെ എസ് ഭവനത്തിനകത്ത് അതിഥി മുറിയില്‍ സുധാകരന്റെ ഒരു കൂറ്റന്‍ ചിത്രമുണ്ട്. തൃശൂര്‍ എടത്തിരിത്തി ചൂലൂരിലാണ് കെ എസ് ഭവനം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ മത്സരിച്ചപ്പോഴാണ് ഇയാള്‍ക്ക് ഇത്രയും ആരാധന അദ്ദേഹത്തോട് തോന്നിയത്.
അതേസമയം, ഇലക്ഷന് സുധാകരന്റെ മുഖചിത്രം വരച്ച ബൈക്കുമായി തൃശൂരില്‍ നിന്ന് കണ്ണൂരിലേയ്ക്ക് യാത്ര നടത്തിയ ഇന്‍ഷാദ് നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാണ്. ആരാധന തിരിച്ചറിഞ്ഞ സുധാകരന്‍ കെ എസ് ഭവനം സന്ദര്‍ശിക്കാമെന്ന് ഇന്‍ഷാദിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News